'പാലത്തായി മറക്കില്ല കേരളം' വിമന്‍ ജസ്റ്റിസ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ പെണ്‍ പ്രതിഷേധം ഇന്ന്

മറ്റൊരാള്‍ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ഇത് വരെ കുട്ടിയുടെ മൊഴി എടുക്കുകയോ എഫ്‌ഐആര്‍ ഇടുകയോ അന്വേഷണം പുരോഗമിക്കുകയോ ചെയ്തിട്ടില്ല.

Update: 2020-07-12 06:57 GMT

കോഴിക്കോട്: ബിജെപി നേതാവ് പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടി വനിതാ സംഘടനാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് നടത്തുന്ന വെര്‍ച്വല്‍ പ്രതിഷേധം ഇന്ന് 2.30 ന് ആരംഭിക്കും.

മറ്റൊരാള്‍ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ഇത് വരെ കുട്ടിയുടെ മൊഴി എടുക്കുകയോ എഫ്‌ഐആര്‍ ഇടുകയോ അന്വേഷണം പുരോഗമിക്കുകയോ ചെയ്തിട്ടില്ല. 90 ദിവസമായാല്‍ കുറ്റപത്രം സമര്‍പ്പിക്കാതിരിക്കെ പത്മരാജന് സ്വാഭാവിക ജാമ്യം കിട്ടാന്‍ സാധ്യതയുണ്ട്. അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോസ്ഥര്‍ക്കെതിരേയോ പോക്‌സോ പ്രതിയെ സംരക്ഷിച്ചവര്‍ക്ക് എതിരേയോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ക്രൈം ബ്രാഞ്ചിന്റെ കുറ്റകരമായ ഈ അനാസ്ഥക്കെതിരേ ശക്തമായ പ്രക്ഷോഭമെന്ന നിലക്കാണ് വെര്‍ച്വല്‍ പെണ്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആലത്തൂര്‍ എം പി രമ്യാ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ സി ആയിശ, എംഎസ്എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്ലിയ, കെ അജിത (അന്വേഷി), ഗോമതി (പെമ്പിളൈ ഒരുമെ), വനിതാ ലീഗ് നേതാവ് അഡ്വ.കെ പി മറിയുമ്മ, സോയ ജോസഫ്,

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സി സീനത്ത്, എഐസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍, അഫീദ അഹ്മദ് (ജിഐഒ), ഫസ്‌ന മിയാന്‍ (ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), ബിന്ദു അമ്മിണി, ധന്യാ മാധവ്, എം സുല്‍ഫത്ത്, ആയിശ റെന്ന, മുദുല ഭവാനി, റാനിയ സുലേഖ, ഡോ. ശര്‍നാസ് മുത്തു, ജബീന ഇര്‍ഷാദ്, മിനി വേണുഗോപാല്‍ തുടങ്ങി 30 ലധികം വനിതാ നേതാക്കള്‍ പങ്കെടുക്കും പ്രതിഷേധ മറിയിച്ചുള്ള മോണോലോഗ്, വര, കവിത എന്നീ കലാരൂപങ്ങളും ഉണ്ടാകും.

Tags:    

Similar News