പാലത്തായി പോക്‌സോ കേസ്: വിദ്യാര്‍ഥികള്‍ക്കെതിരായി പോലിസ് അതിക്രമത്തില്‍ പ്രതിഷേധിക്കുക

Update: 2020-07-15 09:54 GMT

കോഴിക്കോട്: പാലത്തായിയില്‍ ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പോക്‌സോ കേസില്‍ 90 ദിവസം തികഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരേ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നു സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. പെണ്‍കുട്ടികളെയും അവരെ കാണാനെത്തിയ രക്ഷിതാക്കളെയും ഉള്‍പ്പെടെ അസഭ്യവര്‍ഷം നടത്തുകയും അപമാനിക്കുകയും മര്‍ദ്ദിക്കുകയുമാണ് പോലിസ് ചെയ്തത്. പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലിസ് തുടക്കം മുതലേ നടത്തുന്നത്. മാത്രമല്ല, കൂട്ടുപ്രതിയെ പിടികൂടാനോ കേസെടുക്കാനോ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. പത്മരാജന് തുടക്കത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ ഒരു നീക്കവും പോലിസ് നടത്തിയിട്ടില്ല. കേസ് അട്ടിമറിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിഷയത്തില്‍ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണം.

    പ്രതിഷേധിച്ചവരെ സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷവും വംശീയ അധിക്ഷേപവും നടത്തിയ സിഐ ഉള്‍പ്പെടെയുള്ള പോലിസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എ വാസു, അനൂപ് വി ആര്‍, ശ്രീജ നെയ്യാറ്റിന്‍കര(സാമൂഹികപ്രവര്‍ത്തക), പി പി റഫീഖ് (പോപുലര്‍ ഫ്രണ്ട്), തുളസീധരന്‍ പള്ളിക്കല്‍(എസ് ഡിപിഐ), റെനി ഐലിന്‍(എന്‍സിഎച്ച് ആര്‍ഒ), സി എ നൗഷാദ്(സോളിഡാരിറ്റി), മഹേഷ് തോന്നയ്ക്കല്‍(ഫ്രറ്റേണിറ്റി), അംബിക(മറുവാക്ക്), അഭിലാഷ് പടച്ചേരി(മാധ്യമപ്രവര്‍ത്തകന്‍), മുഹമ്മദ് അര്‍ഷദ് നദ് വി(ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), എ എസ് അജിത് കുമാര്‍(ആക്ടിവിസ്റ്റ്), എ എം നദ് വി(മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), കെ കെ റൈഹാനത്ത് (വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), മൃദുല ഭവാനി(മാധ്യമപ്രവര്‍ത്തക), എം ഹബീബ(നാഷനല്‍ വിമന്‍സ് ഫ്രണ്ട്), ഷാജി പാണ്ഡ്യാല(മാധ്യമ പ്രവര്‍ത്തകന്‍), കെ എച്ച് അബ്ദുല്‍ ഹാദി(കാംപസ് ഫ്രണ്ട്) തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.


Tags:    

Similar News