പഞ്ചശീര്‍ നേതാവ് അഹ്മദ് മസൂദ് രാജ്യം വിട്ടെന്ന് റിപോര്‍ട്ട്

Update: 2021-09-06 14:46 GMT

ന്യൂഡല്‍ഹി: പഞ്ചശീരില്‍ താലിബാനെതിരേ പ്രതിരോധം തീര്‍ത്ത അഹ്മദ് മസൂദ് രാജ്യം വിട്ടതായി സൂചന. തുര്‍ക്കിയിലേക്ക് പലായനം ചെയ്‌തെന്നാണ് കരുതുന്നത്. പഞ്ചശീര്‍ പിടിച്ചെന്ന താലിബാന്‍ അവകാശം തള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് പലായനത്തിന്റെ വാര്‍ത്ത പുറത്തുവന്നത്.

താലിബാന്‍ വാര്‍ത്തകള്‍ പുറത്തുവിടുന്ന അല്‍മറാഹ് ആണ് മസൂദിന്റെ പലായന വാര്‍ത്തയും പുറത്തുവിട്ടത്. പഞ്ചശീറില്‍ ഇന്റര്‍മെറ്റില്ലെന്നും പിന്നെ എങ്ങനെയാണ് അദ്ദേഹം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നതെന്നും അല്‍മറാഹിന്റെ ലേഖകന്‍ താരിഖ് ഖസ്‌നിവാള്‍ പറഞ്ഞു.

പഞ്ചശീര്‍ ഒരു ജില്ലയാണ്. അത് താലിബാന്‍ വളഞ്ഞിരിക്കുകയാണ്. ഞങ്ങളുടെ കയ്യില്‍ ഡ്രോണുകളുണ്ട്. പക്ഷേ, ഞങ്ങളത് ഉപയോഗിക്കുകയില്ല. മസറില്‍ ഞങ്ങളത് ഉപയോഗിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് അഫ്ഗാനിസ്താനില്‍ താല്‍പര്യമില്ല. വളരെ കുറച്ച് വാര്‍ത്തകളേ പുറത്തുവന്നിട്ടുള്ളു- അബ്ദുല്‍ വാഹിദ് റയാന്‍ എന്ന താരിഖ് ഖസ്‌നിവാള്‍ പറഞ്ഞു.

ഹിന്ദുകുഷ് മലനിരകളിലാണ് പഞ്ചശീറിന്റെ സ്ഥാനം. കാബൂളില്‍ നിന്ന് 90 മൈല്‍ ദൂരമുണ്ട്. ആഗസ്ത് 15നുശേഷം വലിയ പ്രതിരോധമാണ് ഇവിടെനിന്ന് താലിബാന് നേരിടേണ്ടിവന്നത്. മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ്, മുന്‍ അഫ്ഗാന്‍ ഗറില്ല നേതാവ് അഹ്മദ് ഷാ മസ്സൂദ് എന്നിവരാണ് നേതൃത്വം.

Tags:    

Similar News