പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു, പരാതിക്കാരി ഡല്‍ഹിയിലേക്ക് മടങ്ങി
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് എന്നാണ് യുവതി പോലിസിന് നല്‍കിയ മൊഴി. വീട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും ഡല്‍ഹിയില്‍ പോകണമെന്നും മജിസ്‌ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. ഇതോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി യുവതിയെ പോലിസ് വിട്ടയച്ചത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ചത് . വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയത് എന്നായിരുന്നു യൂട്യൂബ് ചാനലിലൂടെയുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ . എന്നാല്‍ ആരുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.