അബ്ബാസിയയിലെ പാസ്‌പോര്‍ട്ട് ഔട്ട് സോഴ്സിങ് സെന്റര്‍: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നടപടികള്‍ക്ക് ഫലം കാണുന്നു

നിലവിലുള്ള മറ്റു രണ്ട് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലും കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അവര്‍ക്ക് നേരിട്ട് വരാതെ ഈ മെയില്‍ വഴി ടോക്കണ്‍ ബുക്ക് ചെയ്തു അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും വിദേശകാര്യ വകുപ്പിലെ ഗള്‍ഫ് ഡിവിഷനിലെ ജോയിന്റ് സെക്രട്ടറി ഡോ. നാഗേന്ദ്ര പ്രസാദ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ അറിയിക്കുകയുണ്ടായി.

Update: 2020-04-24 18:12 GMT

ന്യൂഡല്‍ഹി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ അബ്ബാസിയ മേഖലയില്‍ അടച്ചുപൂട്ടിയ പാസ്‌പോര്‍ട്ട് ഔട്ട് സോഴ്‌സിംഗ് സെന്റര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രധാനമന്ത്രിക്ക് അയച്ച കത്തിന് വിദേശകാര്യവകുപ്പ് മറുപടി നല്‍കി. നിലവിലുള്ള മറ്റു രണ്ട് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലും കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അവര്‍ക്ക് നേരിട്ട് വരാതെ ഈ മെയില്‍ വഴി ടോക്കണ്‍ ബുക്ക് ചെയ്തു അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും വിദേശകാര്യ വകുപ്പിലെ ഗള്‍ഫ് ഡിവിഷനിലെ ജോയിന്റ് സെക്രട്ടറി ഡോ. നാഗേന്ദ്ര പ്രസാദ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ അറിയിക്കുകയുണ്ടായി. 

Tags:    

Similar News