ഒമാനില്‍ വിസ പുതുക്കുമ്പോള്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യേണ്ട

Update: 2022-09-15 17:54 GMT

ഒമാനിലേക്കുള്ള വിസ പുതുക്കുമ്പോള്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമില്ലെന്ന് റോയല്‍ ഒമാന്‍ പോലിസ് വ്യക്തമാക്കി. സിസ്റ്റത്തിലും റസിഡന്റ്‌സ് കാര്‍ഡിലും മാത്രം വിസ പുതുക്കിയാല്‍ മതിയാകും. പാസ്‌പോര്‍ട്ടിലെ പരമ്പരാഗത വിസ സ്റ്റാമ്പ് ചെയ്യുന്നതിനുപകരം ഓണ്‍ലൈനായി പുതുക്കുന്നത് നേരത്തെ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് താമസക്കാര്‍ അന്വേഷണവുമായെത്തിയ പശ്ചാത്തലത്തിലാണ് റോയല്‍ ഒമാന്‍ പോലിസിന്റെ വിശദീകരണം. ആഴ്ചകള്‍ക്ക് മുമ്പ പ്രാബല്യത്തില്‍വന്ന പുതിയ സമ്പ്രദായം വിസ സ്റ്റാമ്പിങ് പ്രകിയ എളുപ്പമാക്കാനുള്ളതാണെന്നും അത് കൂടുതല്‍ ഫല പ്രദമാക്കുമെന്നും റോയല്‍ ഒമാന്‍ പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.

താമസക്കാരുടെ വിസ പുതുക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നത് നിര്‍ത്താനാണ് തീരുമാനം. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പിങ് ഉണ്ടോ ഇല്ലയോ എന്നത് വ്യക്തിക്ക് പ്രശ്‌നമല്ല. അയാള്‍ക്ക് യാത്ര ചെയ്യാനും താമസത്തിന്റെ തെളിവായും റസിഡന്റ് കാര്‍ഡ് സമര്‍പ്പിക്കാന്‍ കഴിയണം.

Tags:    

Similar News