കൊറോണ രോഗികള്‍ ആശുപത്രികളില്‍ നിന്ന് മുങ്ങുന്നു; കൈയ്യില്‍ മുദ്ര പതിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

കഴിഞ്ഞ ദിവസം നിരീക്ഷണത്തില്‍ കഴിയുന്ന ഏഴ് രോഗികള്‍ ആശുപത്രികളില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കയ്യില്‍ മുദ്രപതിപ്പിക്കാന്‍ തീരുമാനിച്ചത്.

Update: 2020-03-17 05:16 GMT

മുംബൈ: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ളവരുടെ ഇടതു കൈയിലാണ് സീല്‍ പതിപ്പിക്കുന്നത്. നിരീക്ഷണത്തിലുള്ളവരെ എളുപ്പത്തില്‍ തിരിച്ചറിയാനാണ് സീല്‍ പതിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുവരെ സംസ്ഥാനത്ത് 39 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.


കഴിഞ്ഞ ദിവസം നിരീക്ഷണത്തില്‍ കഴിയുന്ന ഏഴ് രോഗികള്‍ ആശുപത്രികളില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കയ്യില്‍ മുദ്രപതിപ്പിക്കാന്‍ തീരുമാനിച്ചത്.

വീടുകളില്‍ നിരീക്ഷണത്തില്‍ നിര്‍ദേശിക്കുന്ന ആളുകളുടെ ഇടത് കൈയുടെ പിന്‍വശത്ത് 14 ദിവസം വരെ നീണ്ടുനില്‍ക്കുന്ന മഷി ഉപയോഗിച്ച് നീരീക്ഷണത്തിലുള്ള ദിവസം അടയാളപ്പെടുത്തി സീല്‍ പതിപ്പിക്കണമെന്ന് ഗ്രെയിറ്റര്‍ മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പ്രദേശി ബന്ധപ്പെട്ട ആശുപത്രികളിലേയും വിമാനത്താവളങ്ങളിലേയും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് നിലവില്‍ 108 പേരാണ് ആശുപത്രിയിലെ നിരീഷണത്തിലും, 621 പേര്‍ വീടുകളിലം നിരീക്ഷണത്തിലുമാണ് കഴിയുന്നത്. 442 പേരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു പരിപാടികള്‍ നിര്‍ത്തിവയ്ക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിരുന്നു.

Tags:    

Similar News