രാജ്യത്തെ ആദ്യ 'എക്‌സ്ഇ' കൊറോണവൈറസ് വകഭേദം മുംബൈയില്‍

Update: 2022-04-06 12:37 GMT

മുംബൈ: കൊറോണവൈറസിന്റെ പുതുതായി കണ്ടെത്തിയ വകഭേദമായ എക്‌സ്ഇ മുംബൈയില്‍ സ്ഥിരീകരിച്ചു. ബ്രഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ത്താകുറിപ്പിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ വകഭേദം കണ്ടെത്തിയ രോഗിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.

കൊവിഡ് ഒമിക്രോണിനേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് എക്‌സ് ഇയെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിരുന്നു.

ജനുവരി 19ന് യുകെയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. അവിടെ മാത്രം 637 പേര്‍ക്ക് ഇത് സ്ഥിരീകരിച്ചു.

ബിഎ.1, ബിഎ.2 എന്നിവയുടെ സംയുക്തമാണ് എക്‌സ്ഇ. ഒന്നിലധികം വകഭേദങ്ങള്‍കൊണ്ട് രോഗം ബാധിക്കുന്നവരിലാണ് സംയുക്ത വകഭേദം രൂപംകൊള്ളുന്നത്.

ബിഎ.2വിനേക്കാള്‍ 10 ശതമാനം വ്യാപനശേഷികൂടുതലാണ് എക്‌സ്ഇയ്ക്ക്.

മുംബൈയില്‍ കഴിഞ്ഞ ദിവസം പരിശോധനക്കയച്ച 230 രോഗികളില്‍ 228 പേര്‍ക്കും ഒമിക്രോണ്‍ വകഭേദമായിരുന്നു. ഒരാള്‍ക്ക് കപ്പയും ഒരാള്‍ക്ക് എക്‌സ്ഇയും തിരിച്ചറിഞ്ഞു.

230ല്‍ 21 പേര്‍ ആശുപത്രിയിലാണ്.

Tags:    

Similar News