കൊവിഡ് എക്‌സ് ഇ വകഭേദം: വ്യാപനശേഷിയില്‍ ഒമിക്രോണിനു മുന്നില്‍

Update: 2022-04-06 14:21 GMT

ന്യൂഡല്‍ഹി: കൊറോണവൈറസിന്റെ പുതുതായി കണ്ടെത്തിയ വകഭേദമായ എക്‌സ്ഇ മുംബൈയില്‍ സ്ഥിരീകരിച്ചു. പുതിയ വകഭേദം കണ്ടെത്തിയ രോഗിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കൊവിഡ് ഒമിക്രോണിനേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് എക്‌സ് ഇയെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിരുന്നു.

ജനുവരി 19ന് യുകെയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. അവിടെ മാത്രം 637 പേര്‍ക്ക് ഇത് സ്ഥിരീകരിച്ചു. ബിഎ.1, ബിഎ.2 വകഭേദങ്ങളുടെ മിശ്രമാണ് എക്‌സ് ഇ. ഒരേ വ്യക്തിയെ ഒന്നിലധികം കൊവിഡ് വൈറസ് വകഭേദം ബാധിക്കുമ്പോഴാണ് പല വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് മിശ്രവകഭേദമുണ്ടാകുന്നത്. ബിഎ.2 ഒമിക്രോണ്‍ വകഭേദത്തേക്കാള്‍ 10 ശതമാനം അധികം വ്യാപനശേഷിയുള്ളതാണ് എക്‌സ് ഇ. കൃത്യമായി പറഞ്ഞാല്‍ 9.8 ശതമാനം. ഈ വകഭേദത്തിന് ഒളിച്ചുകളിക്കുന്ന സ്വഭാവമുള്ളതിനാല്‍ കണ്ടെത്തുക പ്രയാസമാണ്.

ജനുവരി 19നാണ് എസ്‌ക്ഇ ബ്രിട്ടനില്‍ ആദ്യം തിരിച്ചറിഞ്ഞത്. ഇതുവരെ 637 പേരില്‍ ഇത് സ്ഥിരീകരിച്ചു. മുംബൈയില്‍ കഴിഞ്ഞ ദിവസം പരിശോധനക്കയച്ച 230 രോഗികളില്‍ 228 പേര്‍ക്കും ഒമിക്രോണ്‍ വകഭേദമായിരുന്നു. ഒരാള്‍ക്ക് കപ്പയും ഒരാള്‍ക്ക് എക്‌സ്ഇയും തിരിച്ചറിഞ്ഞു. 230ല്‍ 21 പേര്‍ ആശുപത്രിയിലാണ്. 

ബ്രട്ടനില്‍ ലണ്ടന്‍, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, തെക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളാണ് പുതിയ വകഭേദത്തിന്റെ കേന്ദ്രം. 

കഴിഞ്ഞ ആഴ്ച യുകെയില്‍ കനത്ത രോഗബാധ അനുഭവപ്പെട്ടിരുന്നു. 13ല്‍ ഒരാള്‍ക്കാണ് ബ്രിട്ടനില്‍ രോഗബാധ സ്ഥിരീകരിച്ചത്. അതായത് 4.9 ദശലക്ഷം പേര്‍ക്ക്. ആകെ കണ്ടെത്തിയ കേസുകളില്‍ എക്‌സ് ഇ വകഭേദം ആകെ 1 ശതമാനമാണ്.

ഈ വര്‍ഷം ജനുവരി 19നാണ് ആദ്യമായി ഇത് ശ്രദ്ധയില്‍ പെടുന്നത്. ബിഎ.2 വകഭേദത്തേക്കാള്‍ വളര്‍ച്ചാനിരക്ക്  കൂടുതലായിരിക്കുന്നത് അധികൃതര്‍ ജാഗ്രതയോടെയാണ് കാണുന്നത്. എത്രത്തോളം അപകടകരമാണ് ഇതെന്ന് ഇപ്പോഴും വ്യക്തമല്ല.

കൊവിഡിന്റെ കാര്യത്തില്‍ അവസാനമുണ്ടാകുന്ന വകഭേദം തൊട്ടുമുന്നിലുള്ളതിനേക്കാള്‍ കൂടുതല്‍ പ്രസരണശേഷിയുള്ളതാണ്.

യുകെയില്‍ മറ്റ് രണ്ട് വകഭേദം കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്, എക്‌സ്ഡി, എക്‌സ്എഫ്. എക്്‌സ് ഡി ഫ്രഞ്ച് ഡെല്‍റ്റയും ബിഎ.1ഉം ചേര്‍ന്നതാണ്. ഒമിക്രോണ്‍ ബിഎ.1ഉം യുകെ ഡല്‍റ്റയും ചേര്‍ന്നാണ് എക്‌സ് എഫ് രൂപപ്പെട്ടത്. 

Tags:    

Similar News