അമേരിക്കയില്‍ നരികളില്‍ കൊറോണ വൈറസ് കണ്ടെത്തി
സെന്റ് ലൂയിസ് മൃഗശാലയിലെ മൃഗങ്ങളിലാണ് അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മൃഗശാലയിലെ 12000 മൃഗങ്ങളില്‍ ബാക്കിയുള്ളവ പരിശോധനയില്‍ നെഗറ്റിവാണ്
വാഷിങ്ടണ്‍: ബ്രിട്ടണില്‍ വളര്‍ത്തു നായയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിന് പിന്നാലെ അമേരിക്കയില്‍ ആറു നരി ഇനങ്ങകളിലും കൊവിഡ് രോഗ കാരിയായ കൊറോണ വൈറസ് ബാധകണ്ടെത്തി. രണ്ട് ആഫ്രിക്കന്‍ സിംഹങ്ങള്‍, രണ്ടു പുലികള്‍ രണ്ട് ഹിമപ്പുലികള്‍, ഒരു കടുവ,ഒരു കരിമ്പുലി എന്നിവയ്ക്കാണ് കൊവിഡ് ബാധയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. മൃഗശാലകളിലുള്ള ഇവയ്ക്ക നേരി ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. ചിലതിന് മൂക്കൊലിപ്പ് അനുഭവപ്പെടുന്നതായിശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് വാഷിങ്ടണ്ണിനടുത്ത സെന്റ് ലൂയിസ് മൃഗശാലയിലെ മൃഗങ്ങളിലാണ് അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
മൃഗശാലയിലെ 12000 മൃഗങ്ങളില്‍ ബാക്കിയുള്ളവ പരിശോധനയില്‍ നെഗറ്റിവാണ്. നരികളില്‍ വൈറസ്ബാധയുണ്ടായത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. മൃഗശാലയിലെജീവികള്‍ക്ക് കഴിഞ്ഞ മാസം മൃഗങഅങള്‍ക്കായി വികസിപ്പിച്ചെടുത്ത പ്രത്യേക വാക്‌സിന്‍ കുത്തിവച്ചിരുന്നു. മൃഗങ്ങളില്‍ നിന്ന മനുഷ്യരിലേക്കും തിരിച്ചും രോഗബാധ ഇല്ലാതിരിക്കാനാണ് ഈ നടപടി. രോഗം പടര്‍ന്നത് മൃഗശാലയിലെ ജീവനക്കാരില്‍ നിന്നാണോ എന്ന് പരിശോധിക്കുന്നുണ്ട്.