
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ രാജിവച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. പാര്‍ട്ടി പിളരുമെന്ന സാഹചര്യത്തിലാണ് പി സി ചാക്കോയുടെ നീക്കമെന്നാണ് സുചനകള്‍. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് പി സി ചാക്കോ തുടരുമെന്നാണ് വിവരം.