പിസി ചാക്കോയുടെ സഹായികള്‍ക്ക് മന്ത്രി എകെ ശശീന്ദ്രന്റെ പെഴ്‌സനല്‍ സ്റ്റാഫില്‍ നിമയമനം; ആരോപണം തള്ളി ചാക്കോ
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടവര്‍ക്ക് വനം മന്ത്രി എകെ ശശീന്ദ്രന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമനം. പിസി ചാക്കോയുടെ സഹായികളായ മുന്‍ കോണ്‍ഗ്രസുകാര്‍ക്കാണ് മന്ത്രി എകെ ശശീന്ദ്രന്റെ അസിസ്റ്റന്റും ഓഫിസ് അറ്റന്‍ഡറായും ആയും നിയമിച്ചത്.
പിസി ചാക്കോയുടെ ഡ്രൈവറായ കണ്ണൂര്‍ സ്വദേശിയെ മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡറായും എന്‍സിപി സംസ്ഥാന സെക്രട്ടറിയായ എറണാകുളം സ്വദേശിയെ രണ്ടാഴ്ച്ച മുമ്പ് അസിസ്റ്റന്റായും നിയമിച്ചുവെന്നാണ് ആരോപണം.
നേരത്തെ കോണ്‍ഗ്രസിലായിരുന്ന പ്രവര്‍ത്തകനാണ് പിസി ചാക്കോക്ക് പിന്നാലെ സംഘടന വിട്ട് എന്‍സിപിയിലെത്തുന്നതും എറണാകുളം സെക്രട്ടറിയാവുന്നതും. ചാക്കോയുടെ മുഴുവന്‍ സഹായിയായ നേതാവ് അസിസ്റ്റന്റ് നിയമനത്തിന് ശേഷവും അദ്ദേഹത്തോടൊപ്പം തുടരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ തന്റെ സഹായിയാണെന്ന ആരോപണങ്ങളെല്ലാം പിസി ചാക്കോ തള്ളി. വനംമന്ത്രിയുടെ ഓഫിസില്‍ നിയമിക്കപ്പെട്ടവര്‍ തന്റെ സഹായികള്‍ അല്ലെന്നാണ് പിസി ചാക്കോയുടെ വാദം.
കോണ്‍ഗ്രസ് വിട്ട ഉടന്‍തന്നെ പിസി ചാക്കോ എന്‍സിപിയിലെത്തുകയും ആ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലപ്പെടുത്തുകയും ചെയ്തു.