ദമ്മാം: പിഡിപിയുടെ പോഷകസംഘടനയായ ജനകീയ ആരോഗ്യ വേദിയുടെ ആംബുലന്‍സ് ശാസ്താംകോട്ടയില്‍ ഇരുളിന്‍ മറവില്‍ തീയിട്ട് നശിപ്പിക്കുകയും പ്രവര്‍ത്തകര്‍ക്ക് നേരേ അക്രമം അഴിച്ചുവിട്ടു പരിക്കേല്‍പ്പിക്കുകയും ചെയ്ത സാമൂഹിക ദ്രോഹികളെ പിടികൂടി ശിക്ഷിക്കണമെന്ന് പി.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നാട്ടിലെ നിര്‍ധരരായ പാവപ്പെട്ട രോഗികള്‍ക്കും വയോധികര്‍ക്കും സൗജന്യമായി സേവനം ചെയ്തു കൊണ്ടിരുന്ന ആംബുലന്‍സ് ചില രാഷ്ട്രീയ ഗുണ്ടകള്‍ ചേര്‍ന്ന് നശിപ്പിച്ചത് ആബാലവൃദ്ധ രോഗികളോട് കാണിച്ച ക്രൂരതയാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, നഷ്ടപരിഹാരം ഈടാക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പി ഡി പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കിയവര്‍ക്ക് നന്ദിയും കടപ്പാടും, വിജയിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങളും സെക്രട്ടറിയേറ്റ് അറിയിച്ചു.