ദമ്മാം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം നടത്തുന്ന എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്ക് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി യോഗം ഐക്യദാര്‍ഢ്യം അറിയിച്ചു.
വര്‍ഷങ്ങളായി വിചാരണകൂടാതെ നാലുചുവരുകള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ട് സ്വതന്ത്രവായു ശ്വസിക്കാന്‍ അനുവദിക്കാതെ ഭരണകൂടങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് സമീപനം നീതീകരിക്കാന്‍ കഴിയുകയില്ല. അധികാരി വര്‍ഗ്ഗങ്ങളുടെയും മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ജനങ്ങളുടെയും കണ്ണ് തുറക്കുന്നതിനു വേണ്ടി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും കൂടിയായ കമല്‍ സി ചവറ സമരരംഗത്തേക്ക് വന്നതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും ഡിസംബര്‍ ആറിന് ബാബരി ബ്ലാക്ക് മാസ്‌ക് ഡേ ആയി ആചരിക്കാനും യോഗം തീരുമാനിച്ചു. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി.ഡി.പി സ്ഥാനാര്‍ഥികള്‍ക്കും പിന്തുണയ്ക്കുന്ന വര്‍ക്കും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ പി.ടി കോയ പൂക്കിപറമ്പ് അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ഫൈസി കൊട്ടുകാട്, ഷൗക്കത്ത് തൃശ്ശൂര്‍, ഷാജഹാന്‍ കൊട്ടുകാട്, മുഹമ്മദ് ഷാഫി ചാവക്കാട്, ഷൗക്കത്ത് ചുങ്കം, റഫീഖ് താനൂര്‍, മൂസാ മഞ്ചേശ്വരം അഷറഫ് ശാസ്താംകോട്ട, അയൂബ്ബ് ഖാന്‍ പനവൂര്‍, അബ്ദുല്‍ ജലീല്‍ കൊട്ടുകാട്, സിദ്ദീഖ് പള്ളിശ്ശേരിക്കല്‍, നിസാം മുസ്ലിയാര്‍, സഫീര്‍ വളവന്നൂര്‍ ആലിക്കുട്ടി മഞ്ചേരി, മാഹിന്‍ ശാസ്താംകോട്ട, റഷീദ് വവ്വാക്കാവ്, യഹിയ മുട്ടയ്ക്കാവ്, മുസ്തഫ പട്ടാമ്പി സംസാരിച്ചു.
മുജീബ് പാനൂര്‍ ഐക്യദാര്‍ഢ്യ സന്ദേശം സമരനായകനെ ടെലഫോണിലൂടെ അറിയിച്ചു.