മഅദനിക്ക് ചികില്‍സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു

Update: 2021-01-13 12:51 GMT
മഅദനിക്ക് ചികില്‍സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു

കോഴിക്കോട്: മഅദനിക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടി ഇടപെടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പിഡിപി നേതാക്കള്‍ സന്ദര്‍ശിച്ചു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത്ത് കുമാര്‍ ആസാദ്, മൈലക്കാട് ഷാ, സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ പടുപ്പ്, അന്‍വര്‍ താമരക്കുളം എന്നിവരാണ് അബൂബക്കര്‍ മുസ്‌ലിയാരെ മര്‍ക്കസ് ഓഫിസില്‍ സന്ദര്‍ശിച്ചത്.

മഅദനിക്ക് ചികിത്സ ലഭിക്കാന്‍ കഴിയുന്ന എല്ലാ ഇടപെടലും നടത്തുമെന്ന് അദ്ദേഹം പിഡിപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

Tags:    

Similar News