പിഡിപി വൈസ് ചെയര്‍മാന്‍ റഷീദ് മൗലവി നിര്യാതനായി

ഖബറടക്കം നാളെ.

Update: 2021-01-21 12:11 GMT
കൊല്ലം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനും പ്രമുഖ പണ്ഡിതനും അന്‍വാര്‍ശേരി സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റുമായ ബാദുഷാ മന്‍സിലില്‍ യു കെ അബ്ദുല്‍ റഷീദ് മൗലവി നിര്യാതനായി. ശാസ്താം കോട്ട അന്‍വാര്‍ശേരിയിലാണ് വസതി. ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കുടിയാണ്. ഭാര്യ: റഹീമ. മക്കള്‍. ബാദുഷ (പിഡിപി കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി), സൂഫിയ, മിദ്‌ലാജ്, ഫൗസിയ. അന്‍വര്‍ഷാ. മരുമകള്‍: ഷീജ. ഖബറടക്കം നാളെ.
Tags:    

Similar News