കര്‍ഷക പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവച്ചു മരിച്ചു

അനീതി വരുത്തുന്നത് പാപമാണ്, അനീതി സഹിക്കുന്നത് പാപമാണ്. കര്‍ഷകരെ പിന്തുണക്കാന്‍, ചിലര്‍ അവരുടെ അവാര്‍ഡുകള്‍ സര്‍ക്കാരിന് തിരികെ നല്‍കി. ഞാന്‍ എന്നെത്തന്നെ ത്യജിക്കാന്‍ തീരുമാനിച്ചു,

Update: 2020-12-16 15:31 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവച്ചു മരിച്ചു. ഹരിയാനയിലെ ഒരു ഗുരുദ്വാരയിലെ പുരോഹിതനായ ബാബാ റാം സിങ് ആണ് ഡല്‍ഹി അതിര്‍ത്തിയില്‍ വച്ച് ആത്മഹത്യ ചെയ്തത്. സര്‍ക്കാരിന്റെ അനീതിക്കെതിരെ ദേഷ്യവും വേദനയും പ്രകടിപ്പിക്കാനാണ് താന്‍ ജീവന്‍ ബലിയര്‍പ്പിക്കുന്നതെന്ന് എഴുതിവെച്ചാണ് ആദ്ദേഹം സ്വയം വെടിവച്ചു മരിച്ചത്.


' അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ പോരാടുന്ന കര്‍ഷകരുടെ വേദന എനിക്ക് അനുഭവപ്പെടുന്നു. സര്‍ക്കാര്‍ അവരോട് നീതി പുലര്‍ത്താത്തതിനാലാണ് ഞാന്‍ അവരുടെ വേദന പങ്കിടുന്നത്. അനീതി വരുത്തുന്നത് പാപമാണ്, അനീതി സഹിക്കുന്നത് പാപമാണ്. കര്‍ഷകരെ പിന്തുണക്കാന്‍, ചിലര്‍ അവരുടെ അവാര്‍ഡുകള്‍ സര്‍ക്കാരിന് തിരികെ നല്‍കി. ഞാന്‍ എന്നെത്തന്നെ ത്യജിക്കാന്‍ തീരുമാനിച്ചു, 'അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ എഴുതി. 65 കാരനായ പുരോഹിതന്‍ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാനിപട്ടിലെ പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.




Tags:    

Similar News