പെഗാസസ്; സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയുടെ ഫോണും ചോര്‍ത്തി
അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും മാറ്റിയ അന്നു തന്നെ സ്ഥാനഭ്രഷ്ടനാക്കിയ സിബിഐ പോളിസി വിഭാഗം തലവനായിരുന്ന എ കെ ശര്‍മ്മയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ടുണ്ട്
ന്യൂഡല്‍ഹി: സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി റിപോര്‍ട്ട്. സിബിഐ മുന്‍ സെപെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്. അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോണ്‍ നിരീക്ഷണത്തിലായതെന്നാണ് റിപോര്‍ട്ട്. 2018 ഒക്ടോബര്‍ 23ന് രാത്രിയാണ് അലോക് വര്‍മ്മയെ സിബിഐ തലപ്പത്ത് നിന്ന് മാറ്റിയത്. ഇതിന് പിന്നാലെയാണ് അലോകിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് നമ്പറുകള്‍ പെഗാസസ് വഴി നിരീക്ഷിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും മാറ്റിയ അന്നു തന്നെ സ്ഥാനഭ്രഷ്ടനാക്കിയ സിബിഐ പോളിസി വിഭാഗം തലവനായിരുന്ന എ കെ ശര്‍മ്മയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ടുണ്ട്. 2019 വരെ സിബിഐയില്‍ തുടര്‍ന്ന എ കെ ശര്‍മ്മ ഈ വര്‍ഷം തുടക്കത്തിലാണ് വിരമിച്ചത്.