അബുദാബി: യു.എ.ഇയിലെ വിദേശികളായ വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളെ കൊണ്ടുവരാന്‍ യു.എ.ഇ മന്ത്രിസഭാ യോഗം അനുമതി നല്‍കി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തീരുമാനത്തിന് അംഗീകാരം നല്‍കി.
സാമ്പത്തികനില അനുവദിക്കുമെങ്കില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് കുടുംബാംഗങ്ങളെ യു.എ.ഇയിലേക്ക് കൊണ്ടുവരാനുള്ള വിസ അനുവദിക്കും. യു.എ.ഇയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന 77 യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 18 വയസ്സ് പൂര്‍ത്തിയായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള വിസയാണ് അനുവദിക്കുക.