
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ പിടിമുറുക്കി സിപിഎം. പേഴ്‌സണല്‍ സ്റ്റാഫ് ആയി പാര്‍ട്ടിക്കാര്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. സ്റ്റാഫ് അംഗങ്ങളായി പരമാവധി 25 പേര്‍ മതിയെന്നും തീരുമാനമായി. സര്‍ക്കാര്‍ ജീവനക്കാരെ പേഴ്‌സണല്‍ സ്റ്റാഫ് ആക്കുകയാണെങ്കില്‍ ഇവരുടെ പ്രായം 51 വയസില്‍ കൂടുതല്‍ പാടില്ലെന്നും തീരുമാനമുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുന്‍ രാജ്യഭാ എംപിയുമായ കെ.കെ. രാഗേഷിനെ തീരുമാനിച്ചിരുന്നു.