കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യംചെയ്തുള്ള ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

Update: 2023-01-02 04:57 GMT

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാവും ഹരജികള്‍ പരിഗണിക്കുക. കണ്ണൂര്‍ സര്‍വകലാശാലാ സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഹരജിക്കാര്‍.

ഏപ്രിലില്‍ ഇരുവരുടെയും ഹരജി പരിഗണിച്ച കോടതി, എതിര്‍കക്ഷിയായ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, ഈ ഹരജികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല. കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകന്‍ അനിരുദ്ധ് സംഗനെരിയ സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. മറുപടി ഫയല്‍ ചെയ്യാന്‍ നാല് ആഴ്ച സമയമാണ് വിസി തേടിയിരിക്കുന്നത്. കേസിലെ എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാരും ഇതുവരെ മറുപടി ഫയല്‍ ചെയ്തിട്ടില്ല.

Tags:    

Similar News