ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു; പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിപ്പിച്ചത്
ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 71.26 രൂപയാണ് വില. മുമ്പ് 69.59 രൂപയായിരുന്നു. ഡീസല്‍ വില 69.39 രൂപയായും ഉയര്‍ന്നു.
ന്യൂഡല്‍ഹി: സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്തിയതിനെതുടര്‍ന്ന് ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിപ്പിച്ചത്.ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 71.26 രൂപയാണ് വില. മുമ്പ് 69.59 രൂപയായിരുന്നു. ഡീസല്‍ വില 69.39 രൂപയായും ഉയര്‍ന്നു.
പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 27 ശതമാനത്തില്‍നിന്ന് 30 ശതമാനമായാണ് ഉയര്‍ത്തിയത്. ഡീസലിന്റെ നികുതി ഏതാണ്ട് ഇരട്ടിയോളം ഉയര്‍ത്തി. നേരത്തേ 16.75 ശതമാനമായിരുന്ന ഇത് 30 ശതമാനമാണ് ഉയര്‍ത്തിയത്.
അതിനിടെ, ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാത്ത ഇടങ്ങളിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ മദ്യ വില്‍പന ശാലകളില്‍ ജനങ്ങള്‍ കൂട്ടംകൂടി തിരക്ക് വര്‍ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചില കടകളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാത്തത് ദുഃഖകരമാണെന്നും നമ്മള്‍ എല്ലാവരും ഉത്തരവാദിത്വമുള്ള പൗരന്‍മാരായി പെരുമാറണമെന്നും കെജ്രിവാള്‍ പറഞ്ഞു.