മുന്നോക്ക സംവരണം നടപ്പിലാക്കിയ പിണറായി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നു: മുസ്തഫ കൊമ്മേരി
സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസുകളോടൊപ്പം ശബരിമല യുവതി പ്രവേശനവുമായി ബദ്ധപ്പെട്ട് ആര്‍.എസ്.എസ് നടത്തിയ അക്രമ കേസുകളും പിന്‍വലിക്കുന്നത് സര്‍ക്കാരിന്റ ഹിന്ദുത്വ പ്രീണനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി: രാജ്യത്ത് ആദ്യമായി മുന്നോക്ക സംവരണം നടപ്പിലാക്കിയ പിണറായി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ എന്ന ശീര്‍ഷകത്തില്‍ ഇരിട്ടിയില്‍ നടത്തിയ എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്ക സംവരണം നടപ്പില്‍ വരുത്തിയാല്‍ മുസ്‌ലിംകള്‍ക്കും, ദലിതുകള്‍ക്കുമാണ് കൂടുതല്‍ ബാധിക്കുക. സംഘപരിവാര്‍ അജണ്ടകളുടെ ഭാഗമായി നടന്ന ശബരിമല വിഷയത്തില്‍ മുന്നില്‍ ഞങ്ങളാണെന്ന് എല്‍.ഡി.എഫും, യു.ഡി.എഫും പറയുന്നു.
സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസുകളോടൊപ്പം ശബരിമല യുവതി പ്രവേശനവുമായി ബദ്ധപ്പെട്ട് ആര്‍.എസ്.എസ് നടത്തിയ അക്രമ കേസുകളും പിന്‍വലിക്കുന്നത് സര്‍ക്കാരിന്റ ഹിന്ദുത്വ പ്രീണനമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷംസീര്‍ പി.ടി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജീര്‍ കീച്ചേരി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി സുഹറബി, എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട്, ജോ:സെക്രട്ടറി സി.എം നസീര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം ഭാരവാഹികളായ ഭാരവാഹികളായ മുനീറ ടീച്ചര്‍, സൗദ നസീര്‍, കെ.പി ഹസീന സംബന്ധിച്ചു.