മുന്നാക്ക സംവരണത്തിനെതിരേ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നില്‍പ്പ് സമരം

കേരളത്തിലെ വ്യത്യസ്ത ഉദ്യോഗമേഖലകളിലെ സമുദായം തിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പുറത്തു വിടണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ ആവശ്യപ്പെട്ടു

Update: 2020-11-05 13:27 GMT

കണ്ണൂര്‍: സംസ്ഥാനത്ത് നടപ്പാക്കിയ മുന്നാക്ക സംവരണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയില്‍ നിന്ന് വരുന്ന കണക്കുകള്‍ സാമൂഹികനീതിയുടെ അട്ടിമറിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നു കണ്ണൂര്‍ രൂപത മെത്രാന്‍ ബിഷപ്പ് അലക്‌സ് വടക്കുംതല ആവശ്യപ്പെട്ടു. കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കണ്ണൂര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപാകതകള്‍ പരിഹരിക്കാന്‍ വേണ്ട സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സംവരണം ഭരണഘടന പിന്നാക്കവിഭാഗങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സാമൂഹിക സമത്വത്തിനും തുല്യനീതിയുടെയും പ്രയോഗവല്‍ക്കരണമാണ്. നീണ്ട പോരാട്ടത്തിനൊടുവില്‍ പൂര്‍വ്വികരായ നിരവധി മഹാത്മാക്കളുടെ തൃാഗത്തിന്റെ ഫലമാണ്. അതിനെ നിയമനിര്‍മാണങ്ങളിലൂടെ ഇല്ലായ്മ ചെയ്യാന്‍ നോക്കുന്ന സര്‍ക്കാറുകള്‍ ഭരണഘടനയുടെ ആത്മാവിനെ തിരസ്‌കരിക്കുകയാണ്. ആയതിനാല്‍ സാമ്പത്തിക സംവരണത്തിലെ അപാകതകള്‍ എത്രയും വേഗം പരിഹരിച്ച് പിന്നാക്ക വിഭാഗങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    കേരളത്തിലെ വ്യത്യസ്ത ഉദ്യോഗമേഖലകളിലെ സമുദായം തിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പുറത്തു വിടണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ ആവശ്യപ്പെട്ടു. കെഎല്‍സിഎ രൂപതാപ്രസിഡന്റ് രതീഷ് ആന്ററണി അധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി ഗോഡ്‌സണ്‍ ഡിക്രൂസ്, വൈസ് പ്രസിഡന്റുമാരായ കെ എച്ച് ജോണ്‍, ജോസഫൈന്‍ കെ, വിക്ടര്‍ ജോര്‍ജ്, ഷിബു ഫെര്‍ണാണ്ടസ്, അമല്‍ ദാസ്, പീറ്റര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു.

Latin Catholic Association's stand against forward reservation




Tags:    

Similar News