പിപ്പ ഹഡ്‌സണ്‍ ഭിന്നശേഷിക്കാര്‍ക്ക് ജീവിതം നല്‍കുന്നത് കൈതച്ചക്ക ഓല കൊണ്ട്
കൈതച്ചക്ക ഓലയില്‍ നിന്നുള്ള നാരുകള്‍ വേര്‍തിരിച്ചാണ് പിപ്പയും സംഘവും ഉള്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്
കേപ്ടൗണ്‍: കിഴക്കന്‍ കേപ്ടൗണിലെ പിപ്പ ഹഡ്‌സണ്‍ എന്ന സ്വയം തൊഴില്‍ സംരംഭക സാനിറ്ററി നാപ്കിനും കുഷ്യനും നിര്‍മിക്കുന്നത് കൈതച്ചക്കയുടെ ഓല ഉപയോഗിച്ച്. ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ സ്വാബ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഇവരെ അര്‍ഹയാക്കിയത് വേറിട്ട ഈ രീതിയാണ്. പാഴായിപ്പോകുന്ന കൈതച്ചക്ക ഓല ഉപയോഗിച്ച് ഇവരോടൊപ്പമുള്ള ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന നാപ്കിനും കുഷ്യനും കിടക്കയും ദക്ഷിണാഫ്രിക്കയില്‍ പ്രചാരം നേടുന്നുണ്ട്.
കൈതച്ചക്ക ഓലയില്‍ നിന്നുള്ള നാരുകള്‍ വേര്‍തിരിച്ചാണ് പിപ്പയും സംഘവും ഉള്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. കഴുകി ഉപയോഗിക്കാവുന്ന നാപ്കിന്‍, മാര്‍ദ്ദവമുള്ള കിടക്കയും കുഷ്യനും എന്നിവ നിര്‍മിക്കാന്‍ കൈതച്ചക്ക ഓലയില്‍ നിന്നുള്ള നാര് ഉത്തമമാണ് എന്നാണ് പിപ്പ പറയുന്നത്. പരിസ്ഥിതി സൗഹൃതവും പുനരുപയോഗ സാധ്യത ഉള്ളതുമാണ് ഈ ഉല്‍പ്പന്നങ്ങള്‍ എന്ന് കണ്ടെത്തിയാണ് സ്വാബ് ഫൗണ്ടേഷന്‍ പിപ്പ ഹഡ്‌സനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.