മലപ്പുറം ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും
മലപ്പുറം:മലപ്പുറം ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിക്ക് ഇത്തവണയും ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും.ആഗസ്ത് 22ന് കാവനൂരില്‍ നിന്നും തുടങ്ങുന്ന ജാഥ 24 ന് തിരൂരില്‍ സമാപിക്കും.സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍ ജാഥ ഫ്‌ലാഗ് ഓഫ് ചെയ്യും.
തല്‍കാലിക സീറ്റുകളെന്ന ഔദാര്യമല്ല ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവിശ്യം എന്ന പ്രമേയം ഉയര്‍ത്തിപിടിച്ച് കൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭ ജാഥ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.ജാഥാ ക്യാപ്റ്റന്‍ സുഹൈബ് ഒഴൂര്‍,ജില്ലാ സെക്രട്ടറി യൂനുസ് വെന്തൊടി,ജോയിന്റ് സെക്രട്ടറി അലി പറപ്പൂര്‍,ജില്ലാ കമ്മിറ്റി അംഗം റിനു റിന്‍ഷ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.