തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍. ദിവസവും രണ്ടര മണിക്കൂറാണ് സമയം. തുടക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ എത്രത്തോളം മനസിലാക്കിയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ബോധ്യമാകുംവിധമുള്ള ബ്രിഡ്ജ് ക്ലാസുകളാണ് നല്‍കുക.
രാവിലെ എട്ടരയ്ക്ക് ഇംഗ്ലീഷും ഒന്‍പതിന് ഇക്കണോമിക്സും 9.30 മുതല്‍ 10 വരെ ഹിസ്റ്ററിയുമാണ് ഇന്നത്തെ ക്ലാസുകള്‍. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ അഞ്ചുമണിക്ക് കെമിസ്ട്രിയും 5.30 മുതല്‍ 6 വരെ കണക്കുമാണ് വിഷയങ്ങള്‍. ഇവയുടെ പുനസംപ്രേക്ഷണം രാത്രി 10 മുതല്‍ 11 വരെയും ലഭ്യമാണ്.