പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനെ നടത്തുന്നത്. രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടല്‍ നടത്തും. ഇതിന് പുറമെ സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉള്‍പ്പെടുന്ന പ്രധാന പദ്ധതിയായ 'അസോം മാല'യ്ക്ക് അസമിലെ ധെകിയജുലിയില്‍ അദ്ദേഹം തുടക്കം കുറിക്കും.
വൈകുന്നേരം 4.50ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിട്ട ശേഷം രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹാല്‍ഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്സിംഗ് യൂണിറ്റിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ യൂണിറ്റിന് പ്രതിവര്‍ഷം 2,70,000 മെട്രിക് ടണ്‍ ശേഷിയുണ്ടാകും. കമ്മിഷന്‍ ചെയ്ത് കഴിയുമ്പോള്‍ ഏകദേശം 185 മില്യണ്‍ യുഎസ് ഡോളര്‍ വിദേശനാണ്യം ലാഭിക്കുമെന്നാണ് പ്രതീക്ഷ.