ഏക സിവില്‍കോഡ്: ലക്ഷ്യം തിരഞ്ഞെടുപ്പെന്ന് പിഎംഎ സലാം

വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാല്‍ ബിജെപിയുടെ വലയില്‍ വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു.

Update: 2024-01-30 05:31 GMT

കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സുരേഷ് ഗോപിയുടെ ലക്ഷ്യം തിരഞ്ഞെടുപ്പാണെന്നും വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപിയുടെ വലയില്‍ വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു. യൂണിഫോം സിവില്‍ കോഡ് വന്നിരിക്കുമെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. കരിപ്പൂരില്‍ നിന്നുള്ള ഹാജിമാര്‍ നേരിടുന്നത് കടുത്ത വിവേചനമാണ്. ഉംറ യാത്രയ്ക്ക് 35000 രൂപ മാത്രമാണ് നിരക്ക്. പരസ്യമായി എങ്ങനെ കൊള്ള നടത്താന്‍ സാധിക്കുന്നു. ടെന്‍ഡറിലെ കള്ളക്കളി പുറത്തുകൊണ്ട് വരണമെന്നും പിഎംഎ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വലിയ ചാര്‍ജ് വരുമ്പോള്‍ റീ ടെന്‍ഡര്‍ ആണ് സാധാരണ നടപടി. അതുകൊണ്ടാണ് കള്ളക്കളി സംശയിക്കുന്നത്. വിമാനം കൊണ്ട് വന്നു യാത്ര നടത്തൂവെന്ന അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ല. കേന്ദ്ര ഹജ്ജ് കമ്മറ്റി കൃത്യമായി യോഗം ചേരാറില്ല. കേരള ഹജ്ജ് കമ്മറ്റിക്കും ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്തുവെന്നും വ്യക്തമാക്കണം. കേരളത്തില്‍ നിന്നുള്ള 80 ശതമാനം ഹാജിമാരെ 1,65,000 രൂപ ഈടാക്കി കൊണ്ടുപോവാനാണ് നീക്കം. നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും. മുസ് ലിം ലീഗ് പ്രക്ഷോഭത്തിന് മുന്നിലുണ്ടാവുമെന്നും പി എം എ സലാം പറഞ്ഞു.

Tags:    

Similar News