പോലീസ് ആക്ട് ഭേദഗതി: കരടു തയാറാക്കിയപ്പോള്‍ രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭവിച്ചെന്ന് മുഖ്യമന്ത്രി
ഓര്‍ഡിനന്‍സ് പിന്‍വിക്കാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ശ്രീവാസ്തവയ്‌ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം.
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ അതിക്രമം നിയന്ത്രിക്കാന്‍ കേരള പൊലീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള കരട് തയ്യാറാക്കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭിവച്ചതായി മുഖ്യമന്ത്രി. ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വിക്കാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ശ്രീവാസ്തവയ്‌ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം.
''നിയമത്തിന്റെ കരടു തയാറാക്കി നല്‍കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശകു വിവാദങ്ങള്‍ക്കു വഴിവച്ചു''. എന്നാണ് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിച്ചത്. നിയമ ഭേദഗതി വിവാദമായ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്നും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച അപാകതകള്‍ പരിഹരിക്കാനും യോഗം തീരുമാനിച്ചു.ു