പുതുവത്സരാഘോഷം: അതിരുവിട്ടാല്‍ പോലിസ് പിടികൂടും
നിബന്ധനകള്‍ ലംഘിച്ചാല്‍ കേസ് ചുമത്തുമെന്നും ക്രമസമാധാന പ്രശ്‌നങ്ങളും വാഹന അപകടങ്ങളും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പെരിന്തല്‍മണ്ണ: ഇത്തവണത്തെ പുതുവത്സരാഘോഷത്തിനിടയിലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലിസ് നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. അതുസംബന്ധിച്ച ഒരു മര്‍ഗനിര്‍ദേശ പട്ടികയും പോലിസ് പുറത്തുവിട്ടിട്ടുണ്ട്. ഡിസംബര്‍ 31 ന് രാത്രി നിരീക്ഷണവും റോന്ത് ചുറ്റലും പോലീസ് കര്‍ശനമാക്കും. നിബന്ധനകള്‍ ലംഘിച്ചാല്‍ പിടികൂടി കേസ് ചുമത്തുമെന്നും ക്രമസമാധാന പ്രശ്‌നങ്ങളും വാഹന അപകടങ്ങളും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
എല്ലാവരും ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍
* പൊത സ്ഥലത്ത് പരസ്യ മദ്യപാനം പാടില്ല
* അനുവാദം ഇല്ലാതെ മൈക്ക് ഉപയോഗിക്കല്‍
* മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ പടക്കം /സ്‌ഫോടക വസ്തു പൊട്ടിക്കല്‍
* മുഖംമൂടി ധരിച്ചുള്ള സഞ്ചാരം
* അനാവശ്യമായി ചുറ്റിക്കറങ്ങല്‍
* ലൈസന്‍സ് ഒഴിവാക്കി വാഹനം ഓടിക്കല്‍
* ട്രിപ്പിള്‍ റൈഡിങ്ങ്
* അനുവാദം വാങ്ങാതെ പൊതുപരിപാടി നടത്തല്‍
* മദ്യപിച്ച് വാഹനം ഓടിക്കല്‍, വാഹനത്തില്‍ അഭ്യാസപ്രകടനം
* പാര്‍ട്ടികളില്‍ മയക്ക് മരുന്ന് ചെക്കിങ്ങ്
* 10 pm ന് ശേഷം മദ്യശാല, കടകള്‍ എന്നിവക്ക് കര്‍ശന് നിയന്ത്രണവും കൊണ്ടുവരുമെന്ന് പോലീസ്
* മേല്‍ കാര്യം ശ്രദ്ധയില്‍ പെട്ടാല്‍ സ്‌റ്റേഷനില്‍ അറിയിക്കാമെന്നും പോലീസ് പറയുന്നു.