കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

Update: 2024-04-19 10:47 GMT
കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ  കേസെടുത്തു

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലിസ് കേസെടുത്തു. തൊട്ടില്‍പാലം സ്വദേശി മെബിന്‍തോമസിനെതിരെയാണ്  പോലിസ് കേസെടുത്തത്.

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ ചാത്തന്‍കോട്ട്‌നട മേഖലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

Tags:    

Similar News