വിദ്വേഷ വാര്‍ത്താ പ്രചരിപ്പിച്ചെന്ന് പരാതി: ഖാദര്‍ കരിപ്പോടിക്കെതിരേ വീണ്ടും പോലിസ് കേസ്

കാസര്‍കോഡ് ശിരിബാഗിലു പുളിക്കൂര്‍ സ്വദേശി സഞ്ജീവ പുളിക്കൂര്‍ നല്‍കിയ പരാതിയിലാണ് വിദ്യാനഗര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Update: 2022-01-21 04:56 GMT

കാസര്‍കോഡ്: ഒണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഒണ്‍ലൈന്‍ വാര്‍ത്താ ചാനലിന്റെ ഉടമസ്ഥനും മാധ്യമപ്രവര്‍ത്തകനുമായ ഖാദര്‍ കരിപ്പോടിക്കെതിരേ പോലിസ് കേസ്. കാസര്‍കോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് കേരള എന്ന ഒണ്‍ലൈന്‍ ചാനലിന്റെ ഉടമയാണ് ഖാദര്‍ കരിപ്പോടി.

കാസര്‍കോഡ് ശിരിബാഗിലു പുളിക്കൂര്‍ സ്വദേശി സഞ്ജീവ പുളിക്കൂര്‍ നല്‍കിയ പരാതിയിലാണ് വിദ്യാനഗര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഖാദര്‍ കരിപ്പോടി തന്റെ യൂട്യൂബ് ചാനലായ പബ്ലിക് കേരള വഴി നിരന്തരം വിദ്വേഷ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.

നേരത്തെയും സമാനമായ പരാതിയില്‍ ഖാദറിനെതിരേ കേസെടുത്തിട്ടുണ്ട്. കാസര്‍കോഡ് ആശുപത്രി പരിസരത്ത് നടന്ന മരണവുമായി ബന്ധപ്പെട്ട് സമുദായ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിന് മാസങ്ങള്‍ക്കു മുമ്പാണ് പോലിസ് കേസെടുത്തത്. സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ ഖാദര്‍ കരിപ്പോടിക്കെതിരേ വധഭീഷണിയും മുമ്പുണ്ടായിരുന്നു.

Tags:    

Similar News