പ്രതിയുടെ ബോംബേറില്‍ പോലീസുകാരന് ദാരുണാന്ത്യം
'ആദ്യത്തെ ബോംബേറില്‍ നിന്ന് സുബ്രഹ്‌മണ്യന്‍ രക്ഷപ്പെട്ടിരുന്നു.. എന്നാല്‍ രണ്ടാമത് വീണ്ടും ബോംബേറ് ഉണ്ടായി.. ഇത്തവണ ഇയാളുടെ തലയിലേക്കാണ് ഇത് പതിച്ചത്.. ' തൂത്തുക്കുടി എസ് പി എസ്.ജയകുമാര്‍ പറഞ്ഞു.
തൂത്തുക്കുടി; പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതി നടത്തിയ ബോംബെറില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അല്‍വാര്‍തിരുനഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുബ്രമണ്യന്‍ (28) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ മുറപ്പനാഡിന് സമീപം മണക്കരൈ ഗ്രാമത്തില്‍ നിരവധി കൊലക്കേസില്‍ പ്രതിയായ മുത്തു ദുരൈ (30) ഒളിവില്‍ കഴിയുന്നതറിഞ്ഞ് പിടികൂടുന്നതിനായി എത്തിയതായിരുന്നു പ്രത്യേക പൊലീസ് സംഘം. ഇതിലെ അംഗമായിരുന്നു സുബ്രഹ്‌മണ്യം. ഇതിനിടെ പ്രതി ബോംബെറിയുകയായിരുന്നു. സുബ്രമണ്യന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. രണ്ടു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞ ശേഷം മുത്തുവും സംഘവും വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാര്‍ പ്രത്യാക്രമണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.. സുബ്രമണ്യന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു' എന്നാണ് പൊലീസ് അറിയിച്ചത്.
'ആദ്യത്തെ ബോംബേറില്‍ നിന്ന് സുബ്രഹ്‌മണ്യന്‍ രക്ഷപ്പെട്ടിരുന്നു.. എന്നാല്‍ രണ്ടാമത് വീണ്ടും ബോംബേറ് ഉണ്ടായി.. ഇത്തവണ ഇയാളുടെ തലയിലേക്കാണ് ഇത് പതിച്ചത്.. ' തൂത്തുക്കുടി എസ് പി എസ്.ജയകുമാര്‍ പറഞ്ഞു. സുബ്രമണ്യന്റെ തല ചിതറിപ്പോയെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ദുരൈ മുത്തുവിന്റെ പക്കല്‍ ബോംബുകളുടെ ശേഖരം തന്നെയുണ്ടെന്നും ഇതുപയോഗിച്ച് എതിരാളികളെ വകവരുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമുള്ള വിവരം പൊലീസുകാര്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു നീക്കങ്ങളും. മേഖലയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുനെല്‍വേലി പേട്ടയില്‍ നടന്ന ഒരു കൊലപാതകത്തിലും തൂത്തുക്കുടി ശ്രീവൈകുണ്ഠത്ത് നടന്ന ഇരട്ടക്കൊലക്കേസിലും പ്രതിയാണ് മുത്തുദുരൈ എന്നാണ് തിരുനല്‍വേലി എസ് പി അറിയിച്ചത്. അതേസമയം ബോംബെറിനിടെ ഗുരുതരമായി പരിക്കേറ്റ കുറ്റവാളി ദുരൈ മുത്തുവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട.. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.