കിടപ്പ് മുറിയില്‍ നട്ടു വളര്‍ത്തിയത് 21 കഞ്ചാവ് ചെടികള്‍; പിടികൂടി പോലിസ്

Update: 2025-04-15 10:57 GMT
കിടപ്പ് മുറിയില്‍ നട്ടു വളര്‍ത്തിയത് 21 കഞ്ചാവ് ചെടികള്‍; പിടികൂടി പോലിസ്

കൊല്ലം: കൊല്ലത്ത് കിടപ്പ് മുറിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവാണ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് മുറിയില്‍ വളര്‍ത്തിയിരുന്നത്. അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് മുറിയില്‍ കഞ്ചാവ് വളര്‍ത്തിയതെന്നാണ് സൂചന. പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News