ഗോവയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തം; മൂന്ന് സ്വതന്ത്രരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി
പനാജി; ഇന്ന് വൈകീട്ട് ഗവര്‍ണറെ കണ്ട് കാബിനറ്റ് രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി. 40 അംഗ സഭയില്‍ തങ്ങള്‍ക്ക് 3 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. നേരത്തെ വോട്ടെണ്ണിയപ്പോള്‍ മുന്നിലായിരുന്ന മൂന്ന് പേരുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. മാര്‍ച്ച് 14ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ബിജെപി അവകാശപ്പെട്ടു.
നേരത്തെ പുറത്തുവന്ന സൂചനയനുസരിച്ച് ബിജെപി 18 സീറ്റില്‍ മുന്നിലാണ്. കോണ്‍ഗ്രസ് 10 സീറ്റില്‍ മുന്നേറുന്നു. ബിജെപി പന്തുണ പ്രതീക്ഷിക്കുന്ന മഹാരാഷ്ട്രാവാദി ഗൊമന്തക് പാര്‍ട്ടി മൂന്ന് സീറ്റില്‍ മുന്നിലുണ്ട്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും എഎപിയും ഓരോ സീറ്റില്‍ മുന്നേറുന്നു.
ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത് വെറും 350 വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. സങ്കേലിംങ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം മല്‍സരിച്ചത്.
2017ലും സമാനമായ പ്രതിസന്ധിയുണ്ടായിരുന്നു. കാലുമാറ്റം ഒഴിവാക്കാന്‍ ആ സമയത്ത് കോണ്‍ഗ്രസ് അവരുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.
ബിജെപി 40 സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിച്ചു. ജിഎഫ്പി, കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നു നിന്നിരുന്നത്. തൃണമലൂല്‍ എംജിപിയുമായി സംഖ്യമുണ്ടാക്കിയിരുന്നു.