പോപുലര്‍ ഫ്രണ്ട് കാലഘട്ടത്തിന്റെ ആവശ്യം: പി അബ്ദുല്‍ മജീദ് ഫൈസി

സംഘപരിവാര ഭരണകൂടം പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവയ്ക്കുന്നത് തന്നെ സംഘടനയുടെ പ്രവര്‍ത്തനം ശരിയായ പാതയിലാണെന്നതിനു തെളിവാണ്.

Update: 2021-02-17 14:45 GMT

വില്യാപ്പള്ളി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്ത് നിര്‍വഹിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യങ്ങളാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി. പോപുലര്‍ ഫ്രണ്ട് ഡേ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുല്‍മജീദ് ഫൈസി. രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി സംഘപരിവാര ഫാഷിസമാണ്. അതിനെ പ്രതിരോധിക്കുന്നതിന് പരിമിതികളില്ലാത്ത നീക്കങ്ങളാണ് ഈ പ്രസ്ഥാനം നിര്‍വഹിക്കുന്നത്. സംഘപരിവാര ഭരണകൂടം പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവയ്ക്കുന്നത് തന്നെ സംഘടനയുടെ പ്രവര്‍ത്തനം ശരിയായ പാതയിലാണെന്നതിനു തെളിവാണ്. പലരും അസ്ഥിത്വം പണയംവയ്ക്കുന്ന സമീപനം സ്വീകരിക്കുമ്പോള്‍ മുട്ടിലിഴയാത്ത പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്. തുല്യനീതിയിലും സമത്വത്തിലും അധിഷ്ടിതമായ രാജ്യംകെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനത്തില്‍ പോപുലര്‍ ഫ്രണ്ടിനൊപ്പം നില്‍ക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. യു പിയിലടക്കം ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്കെതിരേ നിയമപരമായ പ്രതിരോധം തീര്‍ക്കുന്നതു കാരണമാണ് പ്രതികാര നടപടകളുമായി ബി ജെ പി ഭരണകൂടം മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


മയ്യന്നൂരില്‍ നിന്ന് ആരംഭിച്ച യൂണിറ്റ് മാര്‍ച്ചും റാലിയും വില്യാപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ സോണല്‍ പ്രസിഡണ്ട് എം വി റഷീദ് അധ്യക്ഷത വഹിച്ചു. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി അബ്ദുല്‍ ഹമീദ് (എസ് ഡി പി ഐ), അല്‍ബിലാല്‍ സലീം (കാംപസ് ഫ്രണ്ട്്), അബ്ദുല്‍ ജലീല്‍ സഖാഫി (ഇമാംസ് കൗണ്‍സില്‍), അസ്മ ഷമീര്‍ (എന്‍ ഡബ്ല്യു എഫ്), എ പി അബ്ദുന്നാസിര്‍, കെ പി സാദിഖ് സംസാരിച്ചു.






Tags:    

Similar News