അടിച്ചമര്‍ത്തലുകളും ഭീഷണികളും കൊണ്ട് ആര്‍എസ്എസിന് വിജയിക്കാനാവില്ല: പി പി റഫീഖ്
ആര്‍എസ്എസിന്റെയും ബിജെപിയുടേയും പ്രാഥമിക ലക്ഷ്യം മാത്രമാണ് പോപുലര്‍ ഫ്രണ്ട്. മുഴുവന്‍ മുസ്‌ലിംകളെയും രാഷ്ട്രീയ എതിരാളികളെയുമാണ് ആര്‍എസ്എസ് ആത്യന്തികമായി ഉന്നം വയ്ക്കുന്നതെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്.
കംബ്ലക്കാട്: അടിച്ചമര്‍ത്തിയും ഭീഷണി കൊണ്ടും ആര്‍എസ്എസിന് വിജയിക്കാനാവില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ്. പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് വയനാട് ജില്ലാ കമ്മിറ്റി കംബ്ലക്കാട് ശഹീദ് ആലിമുസ്ല്യാര്‍ നഗറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബിജെപി ഭരണത്തില്‍ ശക്തിപ്പെട്ടുവരികയാണ്. ജനാധിപത്യം അട്ടിമറിച്ച് ഹിന്ദുത്വത്തെ അടിച്ചേല്‍പിക്കാനുള്ള ശ്രമം സര്‍ക്കാറും സംഘപരിവാരവും ചേര്‍ന്നു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടേയും പ്രാഥമിക ലക്ഷ്യം മാത്രമാണ് പോപുലര്‍ ഫ്രണ്ട്. മുഴുവന്‍ മുസ്‌ലിംകളെയും രാഷ്ട്രീയ എതിരാളികളെയുമാണ് ആര്‍എസ്എസ് ആത്യന്തികമായി ഉന്നം വയ്ക്കുന്നതെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാവുക എന്ന പൗര ധര്‍മമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്. അക്രമോല്‍സുക ഹിന്ദുത്വത്തെ ചെറുത്ത് തോല്‍പിക്കുന്നതിലൂടെയേ ഇത് സാധ്യമാവുകയുള്ളൂ. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് പോപുലര്‍ ഫ്രണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ പി അശ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ദേശീയ ജന.സെക്രട്ടറി, അബ്ദുല്‍ മജീദ് മൈസൂര്‍ മുഖ്യാഥിതിയായിരുന്നു. എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി വസീം ആര്‍ എസ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം ടി അബ്ദുന്നാസര്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ശിഹാബ് സഅദി, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മൈമൂന ടീച്ചര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ് മുനീര്‍, പനമരം ഡിവിഷന്‍ പ്രസിഡന്റ് നാസര്‍ എട്ടുബൈത്ത് സംസാരിച്ചു.