പോപുലര്‍ ഫ്രണ്ട് കുന്നംകുളം ഏരിയ 'നാട്ടൊരുമ' സമ്മേളനം സമാപിച്ചു

Update: 2022-07-18 07:42 GMT

പഴുന്നാന: റിപബ്ലിക്കിനെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി കുന്നംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'നാട്ടൊരുമ' സമാപിച്ചു. പഴുന്നാന നെഹദുല്‍ ഹുദാ മദ്‌റസ ഹാളില്‍ നടന്ന

സമാപന സമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിച്ച് ഏകാധിപത്യ ഭരണത്തിന് ശ്രമിക്കുന്ന സംഘപരിവാറിനെതിരേ ജനകീയ ചെറുത്തുനില്‍പ്പ് കെട്ടിപ്പടുക്കുന്നതിന് പ്രാദേശിക കൂട്ടായ്മകള്‍ക്ക് കരുത്തു പകരണമെന്ന് അദ്ദേഹം പറഞ്ഞു. 'നാട്ടൊരുമ' പോലുള്ള കൂട്ടായ്മകള്‍ ജനകീയ പ്രതിരോധങ്ങള്‍ക്ക് ശക്തിപകരുമെന്നും രാജ്യത്തിന്റെ മതേതര പാരമ്പര്യം നിലനിര്‍ത്താന്‍ ആര്‍എസ്എസ്സിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും സി പി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഇമാം കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ഷദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി.

15ന് രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തിയതോടെ ആരംഭംക്കുറിച്ച സമ്മേളനത്തിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാംപ്, ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ഹാപ്പി ഫാമിലി, കരിയര്‍ ഗൈഡന്‍സ്, ചിത്രരചന മത്സരങ്ങള്‍, സ്ത്രീകള്‍ക്കായി പാചക മത്സരം, മെഹന്ദി മത്സരം, കുട്ടികള്‍ക്കായി കലാകായിക മത്സരങ്ങള്‍, ഇശല്‍ സന്ധ്യ തുടങ്ങി വ്യത്യസ്ത ഇനം പരിപാടികള്‍ അരങ്ങേറി.

Tags:    

Similar News