പാലക്കാട് : 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിന് ഒപ്പം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കൂറ്റനാട് നടക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഹൂഫ് നിര്‍വഹിച്ചു . രാജ്യത്ത് അപ്രഖ്യാപിത ഹിന്ദുത്വവല്‍ക്കരണവും കര്‍ഷകര്‍ക്ക് നേരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുമാണെന്ന് അദ്ദേഹം ആരോപിച്ചു
ജില്ലാ പ്രസിഡണ്ട് നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കബീര്‍ വല്ലപ്പുഴ, സിദ്ദിഖ്. തൃത്താല ഡിവിഷന് പ്രസിഡന്റ് നിഷാദ് മുതുപ്പള്ളി സംസാരിച്ചു