യുപിയില്‍ ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ഫോട്ടോ വച്ച പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി: ജീവനക്കാരനു പറ്റിയ അബദ്ധമെന്ന് വിശദീകരണം

Update: 2020-12-28 10:32 GMT

കാന്‍പൂര്‍: കാന്‍പൂരിലെ ഒരു പോസ്റ്റ് ഓഫിസില്‍ നിന്ന് പുറത്തിറങ്ങിയ ഏതാനും സ്റ്റാമ്പുകള്‍ ഉത്തര്‍പ്രദേശില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതികളായ ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും മുഖമുള്ള സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.

'മൈ സ്റ്റാമ്പ്' പദ്ധതി വഴി പുറത്തിറങ്ങിയ സ്റ്റാമ്പുകളിലാണ് ഇരുവരുടെയും മുഖം അച്ചടിച്ചുവന്നത്. സ്റ്റാമ്പ് വിഭാഗം കൈകാര്യം ചെയ്ത ജീവനക്കാരന് പറ്റിയ അബദ്ധമാണെന്ന് പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. കൈകാര്യം ചെയ്ത ജീവനക്കാര്‍ കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍ പറഞ്ഞു.

പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ മൈ സ്റ്റാമ്പ് പദ്ധതിപ്രകാരം തിരിച്ചറിയല്‍ കാര്‍ഡോടു കൂടി പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ ആര്‍ക്കും സ്വന്തം മുഖത്തോടെയുള്ള സ്റ്റാമ്പ് അടിച്ചിറക്കാന്‍ കഴിയും. ഡിപാര്‍ട്ട്‌മെന്റ് അതിന് ഫീസും ഈടാക്കും. ഈ സൗകര്യം ഉപയോഗപ്പെടുത്തി പുറത്തിറക്കിയ സ്റ്റാമ്പിലാണ് അബദ്ധം സംഭവിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.

Tags:    

Similar News