വീട്ടിലിരുന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സൗകര്യമൊരുക്കി തപാല്‍ വകുപ്പ്

Update: 2022-11-15 01:39 GMT

കോട്ടയം: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേയും മറ്റ് വകുപ്പുകളിലേയും സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി തപാല്‍ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി). ആധാര്‍, മൊബൈല്‍ നമ്പര്‍, പിപിഒ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, പെന്‍ഷന്‍ അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വീട്ടിലെത്തുന്ന പോസ്റ്റ്മാന് നല്‍കി വിരലടയാളം രേഖപ്പെടുത്തി മിനിറ്റുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനാവും.

70 രൂപ പോസ്റ്റ്മാന് സര്‍വീസ് ചാര്‍ജായി നല്‍കണം. പോസ്റ്റ്മാനെ സമീപിക്കാനാവാത്തവര്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫിസ് സന്ദര്‍ശിച്ച് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. http://ccc.cept.gov.in/covid/request.aspx ല്ലെങ്കില്‍ പോസ്റ്റ് ഇന്‍ഫോ ആപ്പ് വഴി നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. പോസ്റ്റ്മാന്റെ കൈവശമുള്ള മൊബൈലില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം കഴിഞ്ഞാല്‍ വിജയിച്ചെന്ന സന്ദേശത്തോടൊപ്പം ഒരു പ്രമാണ്‍ ഐഡി ലഭിക്കും. ഈ ഐഡി വഴി https://jeevanpramaan.gov.in/ppouser/log-in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0481-2582233.

Tags:    

Similar News