പ്രഭുദാസിന്റെ സ്ഥലം മാറ്റം രാഷ്ട്രീയ പകപോക്കല്‍: എംഎം ഹസന്‍
അട്ടപ്പാടിയില്‍ പട്ടികജാതി പട്ടിക വര്‍ഗ മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഭരണകക്ഷിയിലെ ചില മെമ്പര്‍മാരുടെ അഴിമതി അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു
തിരുവനന്തപുരം: അട്ടപ്പാടി നോഡല്‍ ഓഫിസറും കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ടുമായിരുന്ന പ്രഭുദാസിന്റെ സ്ഥലം മാറ്റം രാഷ്ട്രീയ പകപോക്കലാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ശിശുമരണം തുടര്‍ക്കഥയായ അട്ടപ്പാടിയില്‍ പട്ടികജാതി പട്ടിക വര്‍ഗക്ഷേമ വകുപ്പ് മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഭരണകക്ഷിയിലെ ചില മെമ്പര്‍മാരുടെ അഴിമതികളും ഇദ്ദേഹം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതെല്ലമാണ് പ്രഭുദാസിന്റെ സ്ഥലം മാറ്റത്തിന് കാരണമായത്. ആരോഗ്യമന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ ആരോഗ്യവകുപ്പ് സെക്രട്ടറി മീറ്റിങ്ങിനെന്ന് പറഞ്ഞ് പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ സംഭവം ഏറെ വിവാദം ഉണ്ടാക്കിയതാണ്. അന്നത്തെ നടപടിക്കെതിരെ പ്രഭുദാസ് നടത്തിയ പരാമര്‍ശം മന്ത്രിക്കെതിരാണെന്ന് സിപിഎം പ്രദേശിക നേതൃത്വം വരുത്തിതീര്‍ത്തു.
ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം ആദ്യം അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യുഡിഎഫ് പ്രതിനിധി സംഘത്തിന് മുന്നില്‍ അവിടത്തെ ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രിയുടെ അപര്യാപ്തതകളും ശിശുമരണത്തിന് ഇടയാക്കുന്ന കാരണങ്ങളും വിവരിച്ചിരുന്നു. ഇതെല്ലം ആരോഗ്യവകുപ്പിനെ ചൊടിപ്പിച്ചു. ഇതിന്റെ ഫലമായാണ് പ്രഭുദാസിനെ അകാരണമായി സ്ഥലം മാറ്റാനുള്ള കാരണം. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് ഉത്തരവാദികളായ നിരവധി ഉദ്യോഗസ്ഥന്‍മാര്‍ രാഷ്ട്രീയ പിന്തുണയുടെ പേരില്‍ തല്‍സ്ഥാനത്ത് തുടരുമ്പോഴാണ് അട്ടപ്പാടി ആരോഗ്യമേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രയത്‌നിച്ച പ്രഭുദാസിനെ പോലുള്ള ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്. ഇത് ആദിവാസി മേഖലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.