ഗോഡിസണ്‍പാര്‍ക്ക്: ജൂണ്‍ 17 മുതല്‍ ആരംഭിക്കുന്ന പ്രീമിയര്‍ ലീഗ് മല്‍സരങ്ങളുടെ ആദ്യ റൗണ്ട് ഫിക്‌സച്ചറുകള്‍ പുറത്ത് വിട്ടു. ആദ്യ റൗണ്ടില്‍ നടക്കുന്ന 32 മല്‍സരങ്ങളുടെ ഫിക്‌സ്ച്ചറുകളാണ് ഇന്ന് പുറത്ത് വിട്ടത്.
ഗോഡിസണ്‍ പാര്‍ക്കില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ നേരിടും. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന്റെ കിരീടനേട്ടം നിര്‍ണ്ണയിക്കുന്ന അവസാനമല്‍സരമായിരിക്കും ഇത്. ലീഗില്‍ ബഹുദൂരം മുന്നിലുള്ള ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചതാണ്.
എന്നാല്‍ 17ന് നടക്കുന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റി തോല്‍ക്കുന്ന പക്ഷം ആദ്യമായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കും. ലീഗില്‍ ആഴ്‌സണല്‍ ഒമ്പതാം സ്ഥാനത്താണ്. സിറ്റിയും ലിവര്‍പൂളും തമ്മില്‍ 25 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. ഇതേ ദിവസം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ല ഷെഫീല്‍ഡ് യുനൈറ്റഡിനെ നേരിടും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ 19ന് നടക്കുന്ന മല്‍സരത്തില്‍ എതിരാളികള്‍ ടോട്ടന്‍ഹാമാണ്.
ജൂണ്‍ 21നാണ് ലിവര്‍പൂള്‍ എവര്‍ട്ടണെ നേരിടുന്നത്. ജൂലായ് ഒന്നിനാണ് മൂന്നാം സ്ഥാനക്കാരായ ലെസ്റ്ററിന്റെ മല്‍സരം. എവര്‍ട്ടണ്‍ ആണ് ലെസ്റ്ററിന്റെ എതിരാളികള്‍. ഇതേ ദിവസം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം നാലാം സ്ഥാനക്കാരായ ചെല്‍സിയെ നേരിടും.