രാഷ്ട്രപതി തിരഞ്ഞെടുപ്പ്: സമാജ് വാദി പാര്‍ട്ടി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കും
ലഖ്‌നോ: നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കും. അഖിലേഷ് വിളിച്ചുചേര്‍ത്ത എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തിലാണ് സിന്‍ഹയെ പിന്തുണയ്ക്കാനുള്ള തീരുമാനമെടുത്തത്.
പ്രതിപക്ഷ ഐക്യം തകര്‍ക്കാനുള്ള ശ്രമത്തെ കരുതിയിരിക്കാന്‍ അഖിലേഷ് യോഗത്തെ ഓര്‍മപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയാണെന്നും എല്ലാ എസ് പി എംഎല്‍എമാരും എംപിമാരും അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും അഖിലേഷ് പറഞ്ഞു.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് അഖിലേഷ് കഴിഞ്ഞ മാസംതന്നെ പ്രഖ്യാപിച്ചിരുന്നു.