ക്രിസ്ത്യന്‍ ദേവാലയത്തില്‍ നിന്ന് നല്‍കിയ അപ്പത്തില്‍ ചുവപ്പ് നിറം; ദിവ്യാല്‍ഭുദമെന്ന വാദം തള്ളി അതിരൂപത

Update: 2025-03-28 15:17 GMT
ക്രിസ്ത്യന്‍ ദേവാലയത്തില്‍ നിന്ന് നല്‍കിയ അപ്പത്തില്‍ ചുവപ്പ് നിറം; ദിവ്യാല്‍ഭുദമെന്ന വാദം തള്ളി അതിരൂപത

ഇന്ത്യാന(യുഎസ്): യുഎസിലെ ഇന്ത്യാനയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ നിന്നും വിശ്വാസികള്‍ക്ക് നല്‍കിയ അപ്പത്തില്‍ ചുവപ്പ് നിറം കണ്ടെത്തിയത് കിംവദന്തികള്‍ക്ക് കാരണമായി. ദിവ്യാല്‍ഭുദം നടന്നുവെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയതോടെ ഇന്ത്യനപൊലിസ് അതിരൂപത അപ്പം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരു തരം ഫംഗസും മൂന്നുതരം ബാക്ടീരിയുമാണ് നിറത്തിന് കാരണമെന്ന് പരിശോധനയില്‍ തെൡഞ്ഞു. സാധാരണയായി മനുഷ്യരുടെ കൈകളിലുണ്ടാവുന്ന ബാക്ടീരിയകളാണ് ഇവയെന്നും രക്തം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിരൂപത അറിയിച്ചു.

വീഞ്ഞും അപ്പവും യേശുക്രിസ്തുവിന്റെ ശരീരത്തെയും രക്തത്തെയും സൂചിപ്പിക്കുന്നു എന്നാണ് കത്തോലിക്കാ വിശ്വാസം. സാധാരണയായി കുര്‍ബാനയ്ക്കിടെ ഒരു പുരോഹിതനാണ് അവ സമര്‍പ്പിക്കുക. കത്തോലിക്കാ സഭയുടെ ചരിത്രത്തിലുടനീളം അത്ഭുതങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവ ഓരോന്നും സമഗ്രമായും സൂക്ഷ്മമായും അവലോകനം ചെയ്തിട്ടുണ്ടെന്നും അതിരൂപത അവകാശപ്പെട്ടു.

Similar News