സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്
ആഗസ്റ്റ് നാലിന് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തൃശൂരില്‍ നടക്കും
തിരുവനന്തപുരം:തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്.യുണൈറ്റഡ് നഴ്‌സസ് അസോസിയേന്റെ നേതൃത്വത്തിലാണ് നഴ്‌സുമാര്‍ സമരത്തിലേക്കിറങ്ങുന്നത്.മിനിമം വേതനം 40000 രൂപ ആക്കുക എന്നതാണ് പ്രധാന ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷന്‍.
'തുല്യ ജോലിക്ക് തുല്യ വേതന'മെന്ന സുപ്രിംകോടതി ഉത്തരവാണ് സംഘടന മുന്നോട്ടു വെക്കുന്നത്.സര്‍ക്കാര്‍ സര്‍വിസില്‍ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 39,938 രൂപ. ഇത് സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം. ആഗസ്റ്റ് നാലിന് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തൃശൂരില്‍ നടക്കും.
2017ല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം ചെയ്തിരുന്നു. അന്ന് അടിസ്ഥാന ശമ്പളമായി 20,000 രൂപ നിശ്ചയിച്ചിരുന്നെങ്കിലുംഅത് പോലും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.മിക്ക ആശുപത്രികളിലും താല്‍ക്കാലിക നിയമനവും കരാര്‍ പുതുക്കലുമാണ് നടക്കുന്നത്. അതിന് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ശമ്പളം നല്‍കേണ്ടതില്ല. എപ്പോള്‍ വേണമെങ്കിലും ജോലിയില്‍നിന്ന് ഒഴിവാക്കുകയുമാവാം. ഇത് ഇനി അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് യുഎന്‍എയുടെ നിലപാട്.