വയനാട്ടില്‍ നെല്ല് സംഭരണം തുടങ്ങി
ഒന്നാം വിള സീസണില്‍ ഏതെങ്കിലും കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ 2020 ഡിസംബര്‍ 15 നുള്ളില്‍ ചെയ്യണം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 2020 നഞ്ച സീസണില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ നെല്ല് സപ്ലൈകോ സംഭരിക്കാന്‍ തുടങ്ങി. ഈ സീസണിലെ സംഭരണ വില കിലോയ്ക്ക് 27 രൂപ 48 പൈസ ആണ്. നെല്ലിന്റെ വില പിആര്‍എസ് വായ്പാ പദ്ധതി വഴിയാണ് നല്‍കുന്നത്. വായ്പാ തുകയുടെ പലിശ കര്‍ഷകര്‍ നല്‍കേണ്ടതില്ല . വിളവെടുത്ത നെല്ല് ഉണക്കി (പരമാവധി ഈര്‍പ്പം 17 ശതമാനം) പാറ്റിവൃത്തിയാക്കി 50 മുതല്‍ 65 കിലോവരെ ചാക്കുകളില്‍ നിറച്ചുതുന്നി, പാടശേഖരങ്ങളില്‍ നിശ്ചയിക്കപ്പെട്ട സംഭരണ കേന്ദ്രത്തില്‍ നിശ്ചയിക്കപ്പെട്ട ദിവസം 12 മണിക്ക് മുന്‍പായി എത്തിക്കേണ്ടതാണ്.
സംഭരണ കേന്ദ്രത്തില്‍ നിന്നും ശേഖരിക്കുന്ന നെല്ലിന്റെ കയറ്റു കൂലി ഇനത്തില്‍ 100 കിലോയ്ക്ക് 12 രൂപനിരക്കില്‍ സപ്ലൈകോ നല്‍കും. ബാക്കിവരുന്ന തുക കര്‍ഷകര്‍ വഹിക്കണം.ഇതിനായി കര്‍ഷകര്‍ മില്ലുകള്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ പ്രിന്റ് ചെയ്ത രസീതുമായി നിര്‍ദിഷ്ട ബാങ്കുകളെ സമീപിക്കേണ്ടതാണ്. ഒന്നാം വിള സീസണില്‍ ഏതെങ്കിലും കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ 2020 ഡിസംബര്‍ 15 നുള്ളില്‍ ചെയ്യണം കൂടുതല്‍ വിവരങ്ങള്‍ക്ക്, 9947805083, 9446089784,9496611083.