പൗരത്വ നിയമം: കുവൈത്തിലെ പ്രതിഷേധ സമ്മേളനം മാറ്റിവച്ചു

പരിപാടി നടത്തരുതെന്ന് ഇന്ന് ഉച്ചയോടെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു.

Update: 2019-12-26 12:41 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന പ്രതിഷേധ സമ്മേളനം നിര്‍ത്തിവച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണു പരിപാടി മാറ്റിവെച്ചത്.

ഇന്ത്യന്‍ സെന്റ്രല്‍ സ്‌കൂളില്‍ വെച്ച് നടത്താനിരുന്ന പരിപാടിക്ക് നേരത്തെ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ പരിപാടി നടത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ ഇന്ന് കാലത്ത് കുവൈത്തില്‍ എത്തിയിരുന്നു. കുവൈത്ത് ചരിത്രത്തില്‍ ഏറ്റവും അധികം ബഹുജനപങ്കാളിത്തം പ്രതീക്ഷിച്ച പരിപാടി മുടക്കുന്നതിനു ചില ബാഹ്യ ശക്തികള്‍ ശ്രമിച്ചതായി ആക്ഷേപമുണ്ട്. 

Tags:    

Similar News