പോണ്ടിച്ചേരിയില്‍ ദിനംപ്രതി 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതായി ഗവര്‍ണര്‍ കിരണ്‍ ബേദി

Update: 2020-06-20 12:20 GMT

പോണ്ടിച്ചേരി: ഒരു കേന്ദ്ര ഭരണപ്രദേശമെന്ന നിലയില്‍ ജനസംഖ്യ വളരെ കുറവാണെങ്കിലും പോണ്ടിച്ചേരിയില്‍ ദിനം പ്രതി 30 പേര്‍ക്കെങ്കിലും കൊവിഡ് ബാധിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ കിരണ്‍ ബേദി പറഞ്ഞു. ഇത് ഗുരതരമായ സ്ഥിതിവിശേഷമാണെന്നും ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

''വളരെ കുറച്ച് ജനസംഖ്യയുള്ള പോണ്ടിച്ചേരിയില്‍ ദിനംപ്രതി 30 കൊവിഡ് രോഗികള്‍ ഉണ്ടാകുന്നുണ്ട്. നമ്മുടെ സമാധാനപാലകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും രോഗബാധയുണ്ടായാല്‍ ആരാണ് നമ്മെ സംരക്ഷിക്കുക? നാം വളരെ ശ്രദ്ധയോടെയിരിക്കണം. ജീവനും ജീവനോപാധികളും സംരക്ഷിക്കണം'' -കിരണ്‍ബേദി പറഞ്ഞു.

''ആഘോഷങ്ങള്‍ക്കും ആളുകളെ വീടുകളിലേക്ക് ക്ഷണിക്കേണ്ടതായ കാലമല്ല ഇത്. പല സംസ്ഥാനങ്ങളും രോഗവ്യാപനഭീതിയില്‍ അടച്ചിട്ടിരിക്കുകയാണ്. നഗരങ്ങളും ഗ്രാമങ്ങളും നാം സംരക്ഷിക്കണം. ഇത് ജീവിതത്തിന്റെയും ജീവനോപാധികളുടെയും കാര്യമാണ്. നാം മാസ്‌കുകള്‍ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും കിരണ്‍ ബേദി ഓര്‍മപ്പെടുത്തി.

പോണ്ടിച്ചേരിയില്‍ ഇതുവരെ 286 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

Tags:    

Similar News